Tuesday, July 10, 2012
നല്ലെന്കരയിലെ ആടുകളെ കണ്ടില്ലേ? ആടുകള്‍ക്കും ആളുകള്‍ക്കും നല്ല കര തന്നെയാണ് നല്ലെങ്കര. ഈ നാടിനു നഗരത്തിന്റെയും നാട്ടിന്പുരത്തിന്റെയും സൌകര്യങ്ങളുണ്ട്. ആട് ഒരു സാധു മൃഗം. ബുദ്ധനും ക്രിസ്തുവും ആ മൃഗത്തോടുള്ള കനിവുകൊണ്ട് പ്രസിദ്ധരായില്ലേ? നല്ലെന്കരക്കാ രിലുമുണ്ട് ഇന്നും വറ്റാതെ നില്‍ക്കുന്ന ജന്തു സ്നേഹം....
മണ്ണുത്തി ഇന്ദിരാനഗറില്‍ കുട്ടികളുടെ ഒരു വായനശാലയുണ്ട്. കുട്ടികള്‍ അവിടെ വന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്നു. അവര്‍ക്ക് ഹിതവും പ്രിയവുമായ വിധത്തിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പുലരി എന്നാണ് ഈ ശാലയുടെ പേര്. സി.ആര്‍.ദാസ്.എന്ന കുട്ടികളുടെ എഴുത്തുകാരനാണ് ഈ പ്രസ്ഥാനത്തിന്റെ അമരത്ത്. ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് ഒരു സ്മരണിക ഇറക്കുന്നു. നാല്പതു കുട്ടികളുടെയും അതില്‍പാതി മുതിര്‍ന്നവരുടെയും രചനകള്‍ ഉണ്ട്. ജൂലായ് ൧൪ശനിയാഴ്ച്ച മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജിലാണ് പ്രകാശ നം. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കെ.വി. രാമനാഥന്‍ ആണ് പ്രകാശ കന്‍.
Subscribe to:
Comments (Atom)





