Saturday, December 15, 2012

Saturday, October 27, 2012

Tuesday, October 2, 2012

Saturday, September 29, 2012

Tuesday, August 21, 2012







അത്തം നാളില്‍ തൃശ്ശൂര്‍ വടക്കുംനാഥന്‍റെ തെക്കേ ഗോപുരനടയില്‍ വിരിഞ്ഞ കൂറ്റന്‍ പൂക്കളം . അവിടെ സ്ഥിരമായി എത്തുന്ന ആളുകളുടെ കൂട്ടായ്മയാണ് ഇതിന്‍റെ പിന്നില്‍. 
പാടവും തോടുകളും ഇടവഴികളും വളവുതിരിവുകളും കയറ്റിറക്കങ്ങളും കല്ലും ചെളിയും മുള്ളും മുരടും മൂര്‍ഖന്‍ പാമ്പുമെല്ലാം കുട്ടികള്‍ നേരിട്ടറിയണം. അവര്‍ക്ക് മിനുസവും നിരപ്പും നേരും നിര്‍മ്മിച്ചു കൊടുക്കുന്നത് അവരിലെ കഴിവുകളെ ഉണര്‍ ത്താ തിരിക്കാനേ വഴി വെയ്ക്കൂ . ആദിത്യനെ ഞാന്‍ തനിച്ചു കുറ്റുമുക്കിലേക്ക് അയയ്ക്കുന്നു.വിളിപ്പാടകലെ ഞാനുണ്ടായിരിക്കും ആവശ്യപ്പെട്ടാല്‍ സഹായം നല്‍കാന്‍ .

Friday, August 3, 2012


കവിത ബാലകൃഷ്ണന്‍
 നിത്യചൈതന്യ യതിയുടെ ഗുരുകുലത്തില്‍ വെച്ച് ചെയ്ത
 സ്കെച്ച്ചുകളില്‍ ഒന്ന്.

Thursday, August 2, 2012

കവിതയുടെ ഒരു പഴയകാല സ്കെച്ച് ആണിത്. വീട്ടിനു തൊട്ടടുത്ത പറമ്പില്‍ അവള്‍ പതിവായി കാണുന്ന കാഴ്ച്ച.

Wednesday, August 1, 2012

ഇത് മകള്‍ കവിതയുടെ ഒരു പഴയ രചന. സംഗീതവേദിയില്‍നിന്നു നേരിട്ട് പകര്‍ത്തിയതാണ്. അവള്‍ അങ്ങനെ ചെയ്യാറുണ്ട്. പോകുന്നിടത്ത് കാണുന്നതില്‍ ചിലതെല്ലാം അവളുടെ പുസ്തകത്തില്‍ ഇങ്ങനെ ചേരാറുണ്ട്.

Sunday, July 29, 2012

കവിത ബാലകൃഷ്ണന്‍റെ പുതിയ പുസ്തകം 'ഇന്ത്യന്‍ ചിത്രകാരന്‍' ൨൦൧൨ ജൂലൈ ൨൬നു പ്രകാശനം ചെയ്യപ്പെട്ടു. അത് സമ്പാദിച്ച വാര്‍ത്ത. 

൨൦൧൨ ജൂലൈ ൧൪ന്  മണ്ണുത്തി  ഡോണ്‍ബോസ്‌കോ കോളേജില്‍ വെച്ച് പുലരിയുടെ രജതജൂബിലി സ്മരണികയുടെ പ്രകാശനം നടന്നു. അതോടനുബന്ധിച്ചുള്ള പുലരി ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന കെ. രാധാകൃഷ്ണന്‍ എം. എല്‍... എ . പുലരി ചെയര്‍മാന്‍  സി.ആര്‍. ദാസ്‌, വി.മുരളി എന്നിവരോടൊപ്പം.

Saturday, July 28, 2012

പുലരി രജതജൂബിലി സ്മരണികയുടെ പ്രകസനം മണ്ണുത്തിയില്‍ നടന്നു. നാല്‍പതു കുട്ടികളുടെയും ഇരുപതു മുതിര്‍ന്നവരുടെയും രചനകള്‍ ഉണ്ട് പുലരിക്കൂട്ടം എന്ന പുസ്തകത്തില്‍.

Tuesday, July 10, 2012

നല്ലെന്കരയിലെ ആടുകളെ കണ്ടില്ലേ? ആടുകള്‍ക്കും ആളുകള്‍ക്കും നല്ല കര തന്നെയാണ് നല്ലെങ്കര. ഈ നാടിനു നഗരത്തിന്റെയും നാട്ടിന്പുരത്തിന്റെയും സൌകര്യങ്ങളുണ്ട്. ആട് ഒരു സാധു മൃഗം. ബുദ്ധനും ക്രിസ്തുവും ആ മൃഗത്തോടുള്ള കനിവുകൊണ്ട് പ്രസിദ്ധരായില്ലേ? നല്ലെന്കരക്കാ രിലുമുണ്ട് ഇന്നും വറ്റാതെ നില്‍ക്കുന്ന ജന്തു സ്നേഹം....
മണ്ണുത്തി ഇന്ദിരാനഗറില്‍ കുട്ടികളുടെ ഒരു വായനശാലയുണ്ട്. കുട്ടികള്‍ അവിടെ വന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്നു. അവര്‍ക്ക് ഹിതവും പ്രിയവുമായ വിധത്തിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പുലരി എന്നാണ് ഈ ശാലയുടെ പേര്. സി.ആര്‍.ദാസ്‌.എന്ന കുട്ടികളുടെ എഴുത്തുകാരനാണ് ഈ പ്രസ്ഥാനത്തിന്റെ അമരത്ത്‌. ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് ഒരു സ്മരണിക ഇറക്കുന്നു. നാല്പതു കുട്ടികളുടെയും അതില്‍പാതി മുതിര്‍ന്നവരുടെയും രചനകള്‍ ഉണ്ട്‌. ജൂലായ്‌ ൧൪ശനിയാഴ്ച്ച മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജിലാണ് പ്രകാശ നം. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കെ.വി. രാമനാഥന്‍ ആണ് പ്രകാശ കന്‍.

Tuesday, July 3, 2012


ആദിത്യന്‍ ആറില്‍ പഠിക്കുന്നു. പഠനത്തില്‍ വായനക്കുള്ള പ്രാധാന്യം അവനിപ്പോള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. വായിക്കാനുള്ള ആവേശം ഉള്ളിലുണ്ടെ ങ്കില്‍, സ്ക്കൂളി ലേക്ക് പുറപ്പെട്ടു കഴിഞ്ഞ സമയമാണെങ്കിലും നാലഞ്ചു മിനിട്ട് കിട്ടിയാല്‍ പലതും വയിച്ചെ ടുക്കാ നാ കും. ഇന്നത്തെ അനുഭവം ......
തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി യുടെ  ഒരു സിറ്റിങ്ങ് നടക്കുന്നതിന്‍റെ ചിത്രമാണ് ഇവിടെ കാണുന്നത്. കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഏതു കഷ്ട്ടപ്പാടു കളില്‍നിന്നും അവരെ രക്ഷപ്പെടുത്തുന്നതിന്നു വേണ്ടിയാണു ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

Sunday, June 24, 2012

ഇന്നലെ മണ്ണുത്തി പുലരിയില്‍ കുട്ടികളുടെ വായനക്കൂട്ടായ്മയില്‍ പങ്കെടുത്തു. നല്ല മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍.അവര്‍ക്ക് വായനയെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.


വായയും വായനയും



വായന വായ പോലെയാണ്
വായ ഭക്ഷണത്തെ ഉള്ളിലേക്കെടുക്കുന്നു.
വായന അറിവിനെ ഉള്ളിലേക്കെടുക്കുന്നു .
രണ്ടും ഊര്‍ജ്ജം കിട്ടാനുള്ള വഴികളാണ് .
ഭക്ഷണവും അറിവും നല്ല പോലെ ദഹിക്കണം.
ദഹിച്ചാല്‍ മാത്രമേ  ഊര്‍ജ്ജം കിട്ടൂ. 
ഭക്ഷണം ശരീരത്തിന് 
അറിവ് മനസ്സിന്. 

ദഹിച്ചു ബാക്കിയുള്ളത് പുറത്ത് കളയണം
കളയാത്തവര്‍ കുഴയും .
ഏതു മഹത്തായ കൃതിയിലും
വായിച്ചു ദഹിച്ചു കിട്ടുന്നതില്‍ ബാക്കി 
കളയാനുണ്ടാകും. 
മതഗ്രന്ഥങ്ങളിലും.
അതുകൊണ്ടാണ്പുതിയ പുതിയ പുസ്തകങ്ങള്‍
ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് മക്കളേ
മറക്കല്ലേ തള്ളാന്‍.
തള്ളലില്ലാതെ  കൊള്ളലില്ല.