ഇന്നലെ മണ്ണുത്തി പുലരിയില്‍ കുട്ടികളുടെ വായനക്കൂട്ടായ്മയില്‍ പങ്കെടുത്തു. നല്ല മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍.അവര്‍ക്ക് വായനയെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
വായന വായ പോലെയാണ്.
വായ ഭക്ഷണത്തെ ഉള്ളിലേക്കെടുക്കുന്നു.
വായന അറിവിനെ ഉള്ളിലേക്കെടുക്കുന്നു .
രണ്ടും ഊര്‍ജ്ജം കിട്ടാനുള്ള വഴികളാണ് .
ഭക്ഷണവും അറിവും നല്ല പോലെ ദഹിക്കണം.
ദഹിച്ചാല്‍ മാത്രമേ ഊര്‍ജ്ജം കിട്ടൂ.
ഭക്ഷണം ശരീരത്തിന്
അറിവ് മനസ്സിന്.
ദഹിച്ചു ബാക്കിയുള്ളത് പുറത്ത് കളയണം
കളയാത്തവര്‍ കുഴയും .
ഏതു മഹത്തായ കൃതിയിലും
വായിച്ചു ദഹിച്ചു കിട്ടുന്നതില്‍ ബാക്കി
കളയാനുണ്ടാകും.
മതഗ്രന്ഥങ്ങളിലും.
അതുകൊണ്ടാണ്പുതിയ പുതിയ പുസ്തകങ്ങള്‍
ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് മക്കളേ
മറക്കല്ലേ തള്ളാന്‍.
തള്ളലില്ലാതെ കൊള്ളലില്ല.
വായയും വായനയും
വായന വായ പോലെയാണ്.
വായ ഭക്ഷണത്തെ ഉള്ളിലേക്കെടുക്കുന്നു.
വായന അറിവിനെ ഉള്ളിലേക്കെടുക്കുന്നു .
രണ്ടും ഊര്‍ജ്ജം കിട്ടാനുള്ള വഴികളാണ് .
ഭക്ഷണവും അറിവും നല്ല പോലെ ദഹിക്കണം.
ദഹിച്ചാല്‍ മാത്രമേ ഊര്‍ജ്ജം കിട്ടൂ.
ഭക്ഷണം ശരീരത്തിന്
അറിവ് മനസ്സിന്.
ദഹിച്ചു ബാക്കിയുള്ളത് പുറത്ത് കളയണം
കളയാത്തവര്‍ കുഴയും .
ഏതു മഹത്തായ കൃതിയിലും
വായിച്ചു ദഹിച്ചു കിട്ടുന്നതില്‍ ബാക്കി
കളയാനുണ്ടാകും.
മതഗ്രന്ഥങ്ങളിലും.
അതുകൊണ്ടാണ്പുതിയ പുതിയ പുസ്തകങ്ങള്‍
ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് മക്കളേ
മറക്കല്ലേ തള്ളാന്‍.
തള്ളലില്ലാതെ കൊള്ളലില്ല.